നഗരസഭയിലെ അവിശ്വാസ പ്രമേയം: സി.പി.എം - ബി.ജെ.പി ധാരണയെന്ന് കെ.എസ്. ശബരീനാഥൻ


ഷീബ വിജയൻ

തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി ഭരണത്തിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണയ്ക്കാത്തതിന് പിന്നിൽ സി.പി.എം - ബി.ജെ.പി ധാരണയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.എസ്. ശബരീനാഥൻ ആരോപിച്ചു. ബി.ജെ.പിയുടെ ഭരണപരാജയം തുറന്നുകാട്ടാൻ സി.പി.എമ്മിന് താല്പര്യമില്ലെന്നും അവർക്ക് ഗുണ്ടായിസം കാണിക്കാൻ മാത്രമാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യപ്രശ്നം, തെരുവുനായ ശല്യം, കുടിവെള്ള പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിൽ ബി.ജെ.പി ഭരണസമിതി പൂർണ്ണ പരാജയമാണെന്നും തിങ്കളാഴ്ച രാവിലെ നഗരസഭാ കവാടത്തിന് മുന്നിൽ യു.ഡി.എഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശബരീനാഥൻ അറിയിച്ചു. എന്നാൽ, അവിശ്വാസ പ്രമേയ നീക്കത്തെക്കുറിച്ച് സി.പി.എമ്മിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളെ പിന്തുണയ്ക്കാനാവില്ലെന്നുമാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് വ്യക്തമാക്കിയത്. കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണകരമല്ലെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

article-image

qwdswesw

You might also like

  • Lulu Exchange
  • Straight Forward

Most Viewed