ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ


ഷീബ വിജയൻ

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ഇന്ന് രാവിലെ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സ്പീക്കർ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ എത്തിയത്. ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലിനാണ് താൻ ഇവിടെ എത്തിയതെന്നും പുതിയ കാഴ്ചപ്പാടോടെയാണ് ഇനി മുന്നോട്ടുള്ള കാര്യങ്ങളെ സമീപിക്കുന്നതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനാപരമായ കാര്യങ്ങൾ പൂർണ്ണ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും സഭയിലെത്തിയ 71 പുതുമുഖ എം.എൽ.എമാരെ സഭാകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

article-image

asADSADSDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed