ആശാ പ്രവർത്തകരുടെ സമരം വിജയം; സെക്രട്ടേറിയറ്റിന് മുന്നിൽ പായസ വിതരണം


ഷീബ വിജയൻ

കേരളത്തിൽ ഓണറേറിയം വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനവും പായസ വിതരണവും നടന്നു. തങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന പ്രക്ഷോഭത്തിനൊടുവിലാണ് അനുകൂല തീരുമാനമുണ്ടായത്. പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാർ തങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ പ്രവർത്തകരുടെ സംസ്ഥാന വിഹിതമായ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിക്കുകയായിരുന്നു. നീണ്ട നാളത്തെ സമരം വിജയത്തിലെത്തിയതോടെ മധുരം പങ്കുവെച്ചാണ് പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചത്.

article-image

asasassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed