തമിഴ്‌നാട്ടിൽ വീണ്ടും തമിഴ് ഗാന വിവാദം; വിജയ് സർക്കാരിനെതിരെ സഖ്യകക്ഷികളും പ്രതിപക്ഷവും


ഷീബ വിജയൻ

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണ ചടങ്ങിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' അവസാനമായി ആലപിച്ചതിനെച്ചൊല്ലി കടുത്ത രാഷ്ട്രീയ വിവാദം ഉടലെടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആദ്യവും, ദേശീയഗാനമായ 'ജനഗണമന' രണ്ടാമതും ആലപിച്ച ശേഷമാണ് തമിഴ് പ്രാർത്ഥനാ ഗാനത്തിന് അവസരം നൽകിയത്. ഇത് നിലവിലെ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സഖ്യകക്ഷികളായ കോൺഗ്രസും ഇടതുപക്ഷവും പ്രതിപക്ഷമായ ഡിഎംകെയും സർക്കാരിനെതിരെ രംഗത്തുവന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ പ്രകാരം ഗവർണർ സി.പി. രാധാകൃഷ്ണനാണ് ഈ ക്രമീകരണം നടത്തിയതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും ടിവികെ നേതാവ് നഞ്ചിൽ സമ്പത്ത് വിശദീകരിച്ചു. എന്നാൽ ഗവർണറിലൂടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് എംപി ജ്യോതിമണി കുറ്റപ്പെടുത്തി.

article-image

dsdsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed