"നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍"; വീണ്ടും ഫ്ലക്സ്


ശാരിക

തിരുവനന്തപുരം l എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഫ്ലക്സ് ബോര്‍ഡ്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ വാചകം ഉൾക്കൊള്ളിച്ച ഫ്ലക്സ് ബോർഡ് തിരുവനന്തപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ലക്സ് ബോര്‍ഡിലുണ്ട്.

പത്തനംതിട്ടയിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടെന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed