ഒറ്റക്കൈയ്യനായ എല്ലുന്തിയ മനുഷ്യൻ പരസഹായമില്ലാതെ ജയിൽ ചാടിയെന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കുമോ?; വി.ടി ബൽറാം

ഷീബ വിജയൻ
കോഴിക്കോട് I ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായി വി.ടി ബൽറാം. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഒറ്റക്കൈയ്യനും എല്ലുന്തിയ ശരീരവുമുള്ള ഗോവിന്ദച്ചാമിക്ക് മറ്റാരുടേയും സഹായമില്ലാതെ കണ്ണൂൺ സെൻട്രൽ ജയിലിലെ ‘അതീവ സുരക്ഷാ’ബ്ലോക്കിൽ നിന്നും ചാടി രക്ഷപ്പെടാൻ കഴിഞ്ഞുവെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാനാവില്ലെന്ന് ബൽറാം ചൂണ്ടികാട്ടുന്നു. കണ്ണൂർ ജയിലിലെയും ആഭ്യന്തര വകുപ്പിലെയും സിസ്റ്റം മൊത്തം തകരാറിലാണെന്ന് സംഭവം വെളിപ്പെടുത്തുന്നതായും ബൽറാം ആക്ഷേപിച്ചു.
asadsasd