ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

ഷീബ വിജയൻ
കണ്ണൂർ I സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽചാട്ടത്തിന് പിന്നാലെയാണ് നീക്കം. കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും നടപടി. ജയിൽ ചാടിയ സംഭവത്തിൽ ഗോവിന്ദച്ചാമിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം കണ്ണൂർ ജയിലിലേക്ക് തന്നെ കൊണ്ടുവരും. ജയിൽ അധികൃതരുടെ വിവരശേഖരണത്തിന് ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം ഗോവിന്ദച്ചാമിയെ ജയിൽ മാറ്റുമെന്നാണ് വിവരം.
അതേസമയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി. രാവിലത്തെ പരിശോധനയില്‍ തടവുകാര്‍ എല്ലാവരുമുണ്ടെന്ന് ഗാര്‍ഡ് ഓഫ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് മതിലിലെ തുണി കണ്ട ശേഷം മാത്രമാണ് ജയില്‍ചാട്ടം നടന്നെന്ന് മനസിലായത്. വീണ്ടും നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയെ സെല്ലില്‍ കാണാനില്ലെന്ന കാര്യം വ്യക്തമായത്. ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
sadadsads