നിലമ്പൂർ സീറ്റ് LDF നിലനിർത്തും; സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും’; എംവി ഗോവിന്ദൻ


ഷീബ വിജയൻ

നിലമ്പൂർ :നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ അൻവർ വിഷയം ഉന്നയിക്കില്ല. എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇടത് മുന്നണിക്ക് മൂന്നാംമൂഴം ഉണ്ടാകുമെന്നാണ് കേരളം ഒന്നടങ്കം പ്രതീക്ഷിക്കുന്നത് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കേന്ദ്രസർക്കാർ അവഗണനയും പ്രചരണ വിഷയമാക്കും. യുഡിഎഫിന്റെ വികസനവിരുദ്ധ നിലപാട് തുറന്നു കാട്ടും. സ്ഥാനാർത്ഥിയുടെ പരിചയസമ്പന്നതയല്ല വിജയത്തെ അടിസ്ഥാനപ്പെടുന്നത്. പുതുതായി മത്സരിച്ച് ജയിച്ചവരും ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിൽ വലിയ സംഘർഷമാണെന്നും അൻവർ വിഷയത്തിൽ കോൺഗ്രസിൽ നേതാക്കന്മാർ രണ്ടുതട്ടിലാണെന്നും അദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ അൻവറിന്റെ സ്ഥാനം എവിടെയാണെന്ന് ആദ്യ വാർത്ത സമ്മേളനത്തിൽ തന്നെ സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

article-image

asADSADSDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed