രാത്രിയിൽ വാതിലിൽ മുട്ടും’; സിനിമയിൽ അവസരം ഇല്ലാതാക്കാൻ നോക്കി, ഇടപെട്ടത് മോഹൻലാൽ : നടി ശിവാനി


ചൈന ടൗണ്‍ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും മോഹന്‍ലാല്‍ ഇടപെട്ട് അതു തടഞ്ഞെന്നും നടി ശിവാനി . മറ്റൊരു ലൊക്കേഷനില്‍ തന്റെ വാതിലില്‍ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും ശിവാനി പറയുന്നു.

അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ നടൻ രാത്രിയിൽ വന്ന് തന്റെ കതകിൽ സ്ഥിരം മുട്ടുവായിരുന്നുവെന്ന് നടി ശിവാനി പറഞ്ഞു. ആ നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാൾ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. തുടർന്ന് മോഹൻലാൽ ഇടപെട്ടാണ് തനിക്ക് ചൈന ടൗണിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി തുറന്നു പറഞ്ഞു.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുന്‍ ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ് ശിവാനി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് തനിക്ക് ദുരനുഭവമാകേണ്ടിയിരുന്ന സംഭവം മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇടപെട്ട് നല്ല അനുഭവമാക്കി മാറ്റിയതായി ഡോ. ശിവാനി വെളിപ്പെടുത്തിയത്.

article-image

adefsfdsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed