സിപിഎമ്മിനെ വിമർശിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി; ബിനോയ് വിശ്വം


സിപിഎമ്മിനെ വിമർശിക്കുന്നത് വ്യക്തിപരമായല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല. പറയാൻ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചത്. സിപിഐ എൽഡിഎഫ് വിടണമെന്ന എം എം ഹസൻ്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണ്. എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ജനങ്ങൾ നൽകിയതാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല. എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ തുല്യ ഉത്തരവാദിത്വമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

article-image

dfddffdsfddffdfd

You might also like

  • Straight Forward

Most Viewed