പ്രിയങ്കയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും സ്ഥാനാർഥിയെ നിർത്തുമെന്ന് സി.പി.ഐ


പ്രിയങ്ക ഗാന്ധിയല്ല ഇന്ദിര ഗാന്ധി മൽസരിച്ചാലും വയനാട് ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയെ നിർത്തുമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ. സി.പി.ഐക്ക് ആരെയും പേടിയില്ല. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്നത് സി.പി.ഐയുടെ അവകാശമാണ്. ഉപതെരഞ്ഞെടുപ്പിൽ ഇപ്പോൾ ജയം അവകാശപ്പെടുന്നില്ലെങ്കിലും മികച്ച മൽസരം കാഴ്ചവെക്കുമെന്നും ദിവാകരൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി വന്നു പോയി. ഇനി സോണിയ ഗാന്ധി സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ മൽസരിച്ചാലും സന്തോഷമേയുള്ളൂ. കേരളത്തിലുള്ളവർക്ക് പ്രാദേശികമായ യാതൊരു ചിന്തയുമില്ല. ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധി ഇത്രയും ഭൂരിപക്ഷത്തിൽ ജയിക്കുമോ എന്നും ദിവാകരൻ ചോദിച്ചു.

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

 

article-image

fvbdfdfs

You might also like

  • Straight Forward

Most Viewed