പശ്ചിമേഷ്യയിൽ സംഘർഷം വ്യാപകം; നയതന്ത്രനീക്കം ശക്തമാക്കി യു.എ.ഇ


പശ്ചിമേഷ്യയിൽ സംഘർഷം വ്യാപകമായ സാഹചര്യത്തിൽ നയതന്ത്രനീക്കം ശക്തമാക്കി യു.എ.ഇ. മേഖലയുടെ ഭാവി മുൻനിർത്തി പ്രകോപന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളോട് യു.എ.ഇ നിർദേശിച്ചു.മേഖലയുടെയും ലോകത്തിന്റെയും താൽപര്യം മുൻനിർത്തി സമാധാനപൂർണമായ നടപടികൾ സ്വീകരിക്കാൻ വൻശക്തി രാജ്യങ്ങളും തയാറാകും എന്ന പ്രതീക്ഷയിലാണ് യു.എ.ഇ.ഖലയിൽ രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിൽ സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കാൻ നയതന്ത്ര നീക്കം അനിവാര്യമാണെന്ന വിലയിരുത്തലിൽ ആണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫ എന്നിവരുമായാണ് പ്രസിഡന്റ് സംസാരിച്ചത്. 

അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണ്. പരസ്പര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച മറ്റു കാര്യങ്ങളും ചർച്ചയുടെ ഭാഗമായി. ആറുമാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമുള്ള കാര്യങ്ങളും വിവിധ നേതാക്കളുമായുള്ള ചർച്ചയു ടെ ഭാഗമായി. മേഖലയിൽ സ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുന്ന ഫലസ്തീൻ പ്രശ്‌നത്തിന് അന്തിമ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

article-image

sdfdsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed