ടിക് ടോക് നിരോധിക്കാൻ യുഎസ്; ബിൽ സെനറ്റിന്റെ പരിഗണനയ്‌ക്ക്
ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കിയതോടെ ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്‌ക്ക്. അറുപത്തഞ്ചിനെതിരെ 352 വോട്ടുകൾക്കാണ് ബിൽ കഴിഞ്ഞ ദിവസം പാസാക്കിയത്. സെനറ്റ് ചേർന്ന് ബിൽ പാസാക്കിയാൽ നിയമത്തിൽ ഒപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ അറിയിച്ചിട്ടുണ്ട്.
ചൈനീസ് സാങ്കേതിക സ്ഥാപനമായ ബൈറ്റ്ഡാൻസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്. ചൈനയിലെ മാതൃകമ്പനിയിൽനിന്ന് ബന്ധം വേർപെടുത്തി, ഉടമസ്ഥാവകാശം മാറ്റിയാലേ അമേരിക്കയിൽ പ്രവർത്തിക്കാൻ അനുവദിക്കൂ എന്നതാണ് ബില്ലിലെ വ്യവസ്ഥ. ഇന്ത്യ, ബ്രിട്ടൻ, ന്യൂസിലൻഡ്, ക്യാനഡ, തയ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ടിക് ടോക്കിനെ നിരോധിച്ചിരിക്കുകയാണ്.
sdgfg