ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ തിയതി നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പ്രഖ്യാപിക്കും. തിയതികൾ സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റി കൈക്കൊണ്ടതിന് പിന്നാലെയാണ് ഇക്കാര്യമറിയിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെയാണ് ഇരുവരും ചുമതലയേറ്റത്. ആന്ധ്ര, അരുണാചൽ, സിക്കിം, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം പ്രഖ്യാപിക്കും.
asasaadsadsadsads