സ്പെയിനിലെ പാർപ്പിടസമുച്ചയത്തിൽ തീപിടിത്തം; പത്ത് മരണം


സ്പെയിനിലെ വലൻസിയ നഗരത്തിൽ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ പത്തു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. 15 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അടുത്തടുത്തുള്ള രണ്ടു വലിയ കെട്ടിടങ്ങളിലാണു തീപിടിത്തമുണ്ടായത്. 14 നില കെട്ടിടത്തിലുണ്ടായ തീ മറ്റേ കെട്ടിടത്തിലേക്കു പടരുകയായിരുന്നു. 138 ഫ്ലാറ്റുകളിലായി 450 പേർ ഇവിടെ താമസിച്ചിരുന്നു. മിനിറ്റുകൾക്കം തീ പടർന്നുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. 

കെട്ടിടനിർമാണത്തിനുപയോഗിച്ച ചില വസ്തുക്കളും കാറ്റുമാണ് അതിവേഗം തീ പടരാൻ കാരണമായതെന്നു കരുതുന്നു. 2008−09 കാലത്തു നിർമിച്ച കെട്ടിത്തിൽ പോളിയൂറിത്തീൻ വസ്തു പൊതിഞ്ഞിരുന്നു. അതിവേഗം തീപിടിക്കുന്ന ഈ വസ്തു ഇപ്പോൾ കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്നില്ല.

article-image

sersr

You might also like

Most Viewed