റഷ്യയുമായി വെടിനിർത്തലില്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി


റഷ്യയുമായി വെടിനിർത്തലില്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി പ്രഖ്യാപിച്ചു. വെടിനിർത്തിയാൽ വീണ്ടും ആയുധം സംഭരിക്കാനുള്ള അവസരമായി റഷ്യ അതിനെ ഉപയോഗിക്കുമെന്ന് സെലൻസ്കി എസ്തോണിയയിൽ പറഞ്ഞു. യുദ്ധത്തിനാവശ്യമായ ഷെല്ലുകളും മിസൈലുകളും റഷ്യ ഉത്തരകൊറിയയിൽനിന്നാണു വാങ്ങുന്നതെന്നും ഡ്രോണുകൾ ഇറാനാണു നൽകുന്നതെന്നും സെലൻസ്കി ആരോപിച്ചു. 

കൂടുതൽ യുദ്ധസാമഗ്രികൾക്കായി സെലൻസ്കി സഖ്യരാഷ്‌ട്രങ്ങളോട് അഭ്യർഥിച്ചെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

ഇതിനിടെ, യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ ഹോട്ടലിനുനേരേ റഷ്യ വ്യോമാക്രമണം നടത്തി. എസ്−300 മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 11 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ തുർക്കിഷ് മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നതായി ഖാർകിവ് മേയർ ഒലെ സിനെഹുബോബ് അറിയിച്ചു.

article-image

sdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed