നേപ്പാളിൽ വീണ്ടും ഭൂചലനം

നേപ്പാളിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചയോടെ കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. അതേസമയം, നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയിൽ ജജാർകോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിൽ പ്രാദേശിക സമയം രാത്രി 11.47ഓടെ ഉണ്ടായ ഭൂചലനത്തിൽ മരണം 157 ആയി.
ജജാർകോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. റോഡുകൾ തകർന്ന് ഗതാഗത മാർഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്.
ghjkh