കൊളംബിയൻ ലിവർപൂൾ താരത്തിൻ്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി

ലിവർപൂളിന്റെ കൊളംബിയൻ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മോട്ടോർ ബൈക്കുകളിലെത്തിയ ആയുധധാരികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് കൊളംബിയൻ മാധ്യമങ്ങൾ. ഡയസിന്റെ അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും, പിതാവിനായി തെരച്ചിൽ തുടരുകയാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
പിതാവ് ലൂയിസ് മാനുവൽ ഡയസ്, അമ്മ സിലിനിസ് മറുലാൻഡ എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ‘ലാ ഗുജിറ’ മേഖലയിലെ ഒരു സർവീസ് സ്‌റ്റേഷനിൽ നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രോസിക്യൂട്ടർമാരുടെയും പൊലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക സംഘമാണ് തെരച്ചിൽ നടത്തുന്നത്.
kop;;l;