മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു


മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സയീദിന്‍റെ ഉറ്റ അനുയായിയും ലഷ്കർ−ഇ−തൊയ്ബ നേതാവുമായ മുഫ്തി ഖൈസർ ഫാറൂഖ്(30) പാക്കിസ്ഥാനിലെ കറാച്ചിയിൽ കൊല്ലപ്പെട്ടു. 

അജ്ഞാതസംഘം ഫാറൂഖിനെ വെടിവച്ചു കൊല്ലുകയായിരുന്നു. കറാച്ചിയിലെ സമാനാബാദ് മേഖലയിലായിരുന്നു സംഭവം. ശരീരത്തിന്‍റെ പിൻഭാഗത്തു വെടിയേറ്റ ഫാറൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനിടെ പത്തുവയസുള്ള ആണ്‍കുട്ടിക്കു പരിക്കേറ്റു.

article-image

fsdts

You might also like

  • Lulu Exchange
  • Straight Forward

Most Viewed