14കാരനായ അള്‍ത്താരബാലനെ പീഡിപ്പിച്ച കേസിൽ പുരോഹിതന് തടവ് ശിക്ഷ


14 വയസ്സുള്ള അള്‍ത്താരബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രിയര്‍ രൂപതയിലെ പുരോഹിതന് ഒരു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ. നേരത്തെ സാര്‍ബ്രൂക്കന്‍ ജില്ല കോടതി 69 കാരനായ വൈദികനെ ഒരു വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയാണ് ഫെഡറല്‍ കോടതി ശരിവെച്ചത്.

1997 ലാണ് കേസിന് ആസ്പദമായ സംഭവം. അതേസമയം, 25 വര്‍ഷത്തിന് മുമ്പാണ് സംഭവം നടന്നതെന്നും വൈദികനെ പൗരോഹിത്യത്തില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടിക്രമം പുരോഗമിക്കുകയാണെന്നുമാണ് ട്രിയര്‍ രൂപത അറിയിച്ചത്. 1980 മുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി നിരവധി ആരോപണം നേരിടുന്നുമുണ്ട് ഇയാൾ. 2016 മുതല്‍ വൈദികനായി പ്രവര്‍ത്തിക്കുന്നത് സഭ വിലക്കിയിട്ടുമുണ്ട്.

article-image

ASDADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed