ഏഷ്യാകപ്പ് ഏകദിന ടൂർണമെന്‍റ്: രാഹുലും ശ്രേയസും തിരിച്ചെത്തി; സഞ്ജു റിസർവ്


ഏഷ്യാകപ്പ് ഏകദിന ടൂർണമെന്‍റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് പുറത്തായിരുന്ന കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിൽ ഉൾപ്പെട്ടിരുന്ന മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി. സഞ്ജുവിനെ റിസർവ് താരമായി സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. ഏകദിനത്തിൽ മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിനെ ടീമിൽ നിലനിർത്തി. യുവതാരം തിലക് വർമ, പേസർ പ്രസിദ് കൃഷ്ണ എന്നിവർക്കും ടീമിലിടം ലഭിച്ചു. അയർലൻഡിനെതിരായ ട്വന്‍റി-20 പരമ്പരയിലൂടെ തിരിച്ചുവരവ് അറിയിച്ച പേസർ ജസ്പ്രീത് ബുംറയും ടീമിൽ ഉൾപ്പെട്ടു.

രോഹിത് ശർമ നായകനായ 17 അംഗ ടീമിനെയാണ് അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിൽ സെപ്റ്റംബർ നാലിന് നേപ്പാളിനെതിരേ നടക്കുന്ന മത്സരത്തിന ശേഷം ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, ഷർദുൽ ഠൂക്കൂർ, അക്ഷർ പട്ടേൽ, സുര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ് കൃഷ്ണ, സഞ്ജു സാംസൺ (റിസർവ് പ്ലെയർ).

article-image

GHFGHFGHFGH

You might also like

  • Lulu Exchange
  • Straight Forward

Most Viewed