സമുദ്രാതിർത്തി ലംഘിച്ചു; ശ്രീലങ്കയിൽ 10 തമിഴ് മത്സ്യത്തൊഴിലാളികൾ പിടിയിൽ

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. തിങ്കളാഴ്ച മുല്ലത്തീവിന് സമീപം അലംപിലിൽനിന്നാണ് ഇവർ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച ബോട്ടും പിടികൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ ഫിഷറീസ് അധികൃതർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. ശ്രീലങ്കൻ അധികൃതരുടെ കസ്റ്റഡിയിലുള്ള 19 തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.
ASDSADSADSADS