വടകര സഹൃദയ വേദി കുടുംബ സംഗമം സംഘടിപ്പിച്ചു

വടകര സഹൃദയ വേദി കുടുംബ സംഗമം സംഘടിപ്പിച്ചു. ഖമ്മീസിലെ തഷാൻ ഗാർഡനിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പ്രസിഡന്റ് ആർ.പവിത്രൻ ,രക്ഷാധികാരി രാമത്ത് ഹരിദാസ് , ട്രഷറർ എം.എം.ബാബു, എന്റർടൈൻമെന്റ് സെകട്ടറി പ്രകാശ് കുമാർ വെള്ളികുളങ്ങര, മെമ്പർഷിപ്പ് സെക്രട്ടറി ഷാജി വളയം, വൈസ് പ്രസിഡന്റ് വി.പി. രഞ്ചിത്ത്, സുരേഷ് മണ്ടോടി, സജീവൻ പാക്കയിൽ,എന്നിവർ സംസാരിച്ചു.
കെ.ശിവദാസ്, വിജയൻ കാവിൽ, രാജേഷ്, ബിജു കൃഷ്ണകൃപ, ഹനീഫ ശ്രീജിത്ത് മൊകേരി, ഹരിന്ദ്രൻ കെ.ടി. പി.കെ. അശോകൻ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് സെക്രട്ടറി എം.സി പവിത്രൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജീവ് വാണിമേൽ നന്ദിയും പറഞ്ഞു.
dhdfh