ഹിമാചൽപ്രദേശിൽ കനത്ത മഴ; വീടു തകർന്ന് മൂന്നുപേർ മരിച്ചു

ഹിമാചൽപ്രദേശിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ഷിംലയിലെ കോട്ഗർ ഗ്രാമത്തിലാണ് സംഭവം. അനിൽ, കിരൺ, സ്വപ്‌നിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
അവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് ഷിംല പോലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ ഗാന്ധി പറഞ്ഞു.
dfvdfgdf