യു.എസിൽ ട്രക്ക് കാറിലിടിച്ച് കത്തി നാലംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു

ഷീബ വിജയൻ
ഡാളസ്: യു.എസിൽ ട്രക്ക് കാറിലിടിച്ച് കത്തി രണ്ട് കുട്ടികളടങ്ങുന്ന നാലംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു. ഹൈദരാബാദ് സ്വദേശികളായ തേജസ്വിനി, ശ്രീ വെങ്കട്ട്, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഡാളസിലാണ് അപകടമുണ്ടായത്. യു.എസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ബന്ധുക്കളെ കാണാൻ അറ്റ്ലാന്റയിലേക്ക് കാറിൽ പോയ അവർ ഡാളസിലേക്ക് മടങ്ങുമ്പോൾ ഗ്രീൻ കൗണ്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ എത്തിയ മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. കാറും പൂർണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
SADFDDFADAFSDFSA