മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ


ഷീബ വിജയൻ 

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ എത്തി. പ്രോഗ്രസ് 92 പേടകമാണ് ഇന്ന് പുലർച്ചെ ഐഎസ്എസിൽ എത്തിയത്. നിലയത്തിൽ കഴിയുന്ന എക്സ്പീഡിഷൻ 73, ആക്സിയം 4 ദൗത്യസംഘങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ഇന്ധനവും പരീക്ഷണങ്ങൾക്ക് ആവശ്യമായ വസ്തുക്കളുമായാണ് പേടകം എത്തിയത്. ആറ് മാസത്തിനു ശേഷമായിരിക്കും പേടകം ഭൂമിയിലേക്ക് മടങ്ങുക.

ബഹിരാകാശ നിലയത്തിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളുമായി ആയിരിക്കും പ്രോഗ്രസ് 92 പേടകം ഭൂമിയിലേക്ക് തിരിക്കുക. അതുവരെ പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്ത് തുടരും. റഷ്യയുടെ ആളില്ലാ ബഹിരാകാശ കാർഗോ പേടകമാണ് പ്രോഗ്രസ് 92. വ്യാഴാഴ്ച കസാഖിസ്താനിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. പ്രോഗ്രസ് 92 പേടകം ബഹിരാകാശ നിയത്തിലേക്ക് എത്തുന്ന ദൃശ്യം നാസ പുറത്തുവിട്ടിരുന്നു.

article-image

െമംമംെ

You might also like

Most Viewed