മിന്നല്‍പ്രളയം; കാഷ്മീരില്‍ കാണാതായ രണ്ട് സൈനികരും മരിച്ചു

ജമ്മു കാഷ്മീരിലെ പൂഞ്ചിലുണ്ടായ മിന്നല്‍പ്രളയത്തില്‍പ്പെട്ട് കാണാതായ രണ്ട് സൈനികരും മരിച്ചു. നായിബ് സുബേദാര്‍ കുല്‍ദീപ് സിംഗ്, ലാന്‍സ് നായിക് തേലു റാം എന്നിവരാണ് മരിച്ചത്. പട്രോളിംഗിന് പോകുമ്പോള്‍ ദോഗ്രാനല്ലയില്‍ വച്ച് ഇവര്‍ പോഷാന നദിയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ശനിയാഴ്ച രാത്രിയോടെതന്നെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് മറ്റേയാളുടെ മൃതദേഹം കണ്ടെത്താനായത്.മൂന്നാം ദിവസവും കനത്ത മഴ തുടരുന്നതോടെ കാഷ്മീരിലെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
DDFSDFS