ലണ്ടനിൽ ഇന്ത്യക്കാരി കുത്തേറ്റു മരിച്ചു; 2 പേർ അറസ്റ്റിൽ

ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനി (27) ലണ്ടനിൽ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. വെംബ്ലിയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽവച്ചാണു കുത്തേറ്റത്. 28 വയസുള്ള മറ്റൊരു വനിതയ്ക്കും കുത്തേറ്റെങ്കിലും ജീവനു ഭീഷണിയില്ല. സംഭവത്തിൽ കെവിൻ അന്‍റോണിയോ ലോറൻസോ ഡി മൊറീസ് (22) എന്ന ബ്രസീലുകാരൻ അടക്കം രണ്ടു പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മരിച്ചത് തേജസ്വനി ആണെന്ന് ബ്രിട്ടീഷ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തേജസ്വിനി ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിലാണെന്ന വിവരം ലഭിച്ചിരുന്നതായി ഹൈദരാബാദിലുള്ള കുടുംബം അറിയിച്ചു.
മൂന്നു വർഷം മുന്പ് ലണ്ടനിൽ പോയ തേജസ്വിനി മാസ്റ്റർ ഓഫ് സയൻസ് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിരുന്നു. ഓഗസ്റ്റിലാണ് അവസാനമായി നാട്ടിലെത്തിയത്. ഇനി നാട്ടിലെത്തുന്പോൾ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ കൂട്ടിച്ചേർത്തു.
sddadsadfs