പ്ര​ഥ​മ ഇ​ന്ന​സെന്റ് അ​വാ​ർ​ഡ് കലാഭവൻ ജോഷി ഏറ്റുവാങ്ങി


പ്രഥമ ഇന്നസെന്റ് അവാർഡ് സമ്മർ ഇൻ ബഹ്റൈൻ എന്ന കലാപരിപാടിയിൽ ബഹ്റൈൻ പാർലമെൻറ് അംഗവും ഫിനാൻസ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ചെയർമാനുമായ അഹമ്മദ് സബാ സലൂംമിൽ നിന്നും കലാഭവൻ ജോഷി ഏറ്റുവാങ്ങി. പ്രസിഡന്റ് ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോജി വർക്കി സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ജിബി അലക്സ്, വോർക്കാ സൗദി പ്രസിഡന്റ് മോഹൻജി എന്നിവർ സംസാരിച്ചു.

ജി. വേണുഗോപാൽ നേതൃത്വം നൽകിയ വൈവിധ്യമായ കലാപരിപാടികളും അരങ്ങേറി. നടൻ  ഷാജു, സാജൻ പള്ളുരുത്തി, സിനിമാല പ്രേമൻ, പിന്നണിഗായിക പ്രിയ ബൈജു, പ്രകാശ്സാരംഗി, പിന്നണി ഗായകരായ ജ്യോതിഷ്, അജിൽ മണിമുത്ത് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

article-image

vbhv

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed