​​​​​ഇ​​​​​റ്റ​​​​​ലി​​​​​യുടെ മുൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ സിൽവിയോ ബെർലുസ്കോണി അന്തരിച്ചു


ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന സിൽവിയോ ബെർലുസ്കോണി (86) അന്തരിച്ചു. മൂന്നു തവണയാണ് ജനപ്രിയ നേതാവായ ഇദ്ദേഹം പ്രധാനമന്ത്രിയായത്. രക്താർബുദ ബാധിതനായിരുന്ന ബെർലുസ്കോണിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ശതകോടീശ്വരനായ ബെർലുസ്കോണി ഇറ്റലിയിൽ ഒന്നാംസ്ഥാനത്തുള്ള മീഡിയസെറ്റ് ടെലിവിഷൻ നെറ്റ്‌വർക് എന്ന മാധ്യമസ്ഥാപനത്തിന്‍റെയും ഉടമയാണ്. 1986-2017 കാലത്ത് എസി മിലാൻ ഫുട്ബോൾ ക്‌ളബിന്‍റെ ഉടമയായിരുന്നു. ഇതുകൂടാതെ ഒരു ദിനപത്രവും ഏതാനും പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്‍റേതായുണ്ട്.

നിരവധി അഴിമതിയാരോപണങ്ങളും ലൈംഗികാരോപണങ്ങളും നേരിട്ട ബെർലുസ്കോണിക്ക് 76-ാം വയസിൽ നികുതി വെട്ടിപ്പു കേസിൽ തടവുശിക്ഷയും ലഭിച്ചിട്ടുണ്ട്.എന്നാൽ പ്രായാധിക്യംമൂലം തടവുശിക്ഷ ഒഴിവാക്കി. ഒരു വർഷം മിലാനിൽ ആൽസ്ഹൈമേഴ്സ് രോഗികളെ പരിചരിച്ച് കമ്യൂണിറ്റി സർവീസ് ചെയ്യേണ്ടിവന്നു. ബെർലുസ്കോണിയുടെ മരണത്തിൽ മാർപാപ്പ അനുശോചിച്ചു.

You might also like

Most Viewed