സിറിയക്കെതിരെയുള്ള ഉപരോധം നിലനിൽക്കും, സാമ്പത്തിക സഹായം നൽകുമെന്ന് ജോ ബൈഡന്‍


സിറിയക്കെതിരെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ വാര്‍ഷിക പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ ബൈഡന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ജോ ബൈഡന്റെ പ്രസംഗം. അമേരിക്കയുടെ ചരിത്രത്തെ വാഴ്ത്തി ആരംഭിച്ച പ്രസംഗം, പിന്നീട് വിവിധ മേഖലയിലേക്ക് കടക്കുകയായിരുന്നു. തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ അനുശോചിച്ച ബൈഡന്‍ സിറിയയുടെ മേലുള്ള ഉപരോധം പിന്‍വലിക്കില്ലെന്നും , സാമ്പത്തിക സഹായം നല്‍കുമെന്നും പറഞ്ഞു.

യുക്രൈനുമേല്‍ റഷ്യ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്ക ആരെയും വണങ്ങില്ല, വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് റഷ്യയേയും ചൈനയേയും ഉന്നംവെച്ച് ബൈഡന്‍ ആഞ്ഞടിച്ചു. നാറ്റോയെ ശക്തിപ്പെടുത്തും. കാലാവസ്ഥ വ്യതിയാനത്തിന് രാഷ്ട്രീയമില്ല. അമേരിക്കന്‍ ഡിജിറ്റല്‍ നയത്തില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്ന ബൈഡന്റെ വാക്കുക്കള്‍ സഭയില്‍ രാഷ്ട്രീയഭേതമെന്നെ കയ്യടി നേടി.

കുട്ടികളുടെ സ്വകാര്യതയ്ക്ക് മേല്‍ ടെക് ഭീമന്‍മാര്‍ നുഴഞ്ഞു കയറുന്നു എന്ന വാര്‍ത്ത അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിയമങ്ങള്‍ സുഗമയായി പാസ്സാക്കാന്‍ റിപ്പബ്ലിക്കന്‍സ് സഹകരിക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. 12 മില്യണ്‍ തൊഴിലവസരങ്ങള്‍ തന്റെ സര്‍ക്കാരിന്റെ കാലത്തു സൃഷ്ടിച്ചു എന്ന് പറഞ്ഞ ബൈഡന്‍, കറുത്ത വര്‍ഗക്കാരുടെ മേലുള്ള അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന താക്കീതും നല്‍കി.

article-image

vbncvbcb

You might also like

  • Straight Forward

Most Viewed