ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിന്നുപോയി; ചൈനയിലെ പീക്കിംഗ് സര്‍വകലാശാല


ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം താത്ക്കാലികമായി നിന്നുപോയതായി സൂചന നല്‍കി പഠനം. അകക്കാമ്പിന്റെ ഭ്രമണം നിലച്ച ശേഷം അത് എതിര്‍ദിശയില്‍ കറങ്ങാന്‍ തുടങ്ങിയെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ചൈനയിലെ പീക്കിംഗ് സര്‍വകലാശാലയിലെ അധ്യാപകനായ ഷിയോഡോങ് സോങിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് സുപ്രധാന കണ്ടെത്തലുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

ഭൂമിയുടെ കാമ്പിന് ഏകദേശം ചൊവ്വയുടെ വലിപ്പമാണുള്ളത്. ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന ക്രസ്റ്റില്‍ നിന്നും 3200 മൈല്‍ താഴെയുള്ള ഭാഗത്തെയാണ് അകക്കാമ്പെന്ന് വിളിക്കുന്നത്. ഉള്‍ക്കാമ്പിന്റെ അര്‍ദ്ധ ഖരാവസ്ഥയിലുള്ള ആവരണം ദ്രവ്യാവസ്ഥയിലുള്ള പുറംഭാഗത്തുനിന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഖരരൂപത്തിലുള്ള അകക്കാമ്പ് ദ്രാവകരൂപത്തിലുള്ള പുറംഭാഗത്തിനുള്ളില്‍ ഭ്രമണം ചെയ്യുന്നുവെന്ന് ശാസ്ജ്ഞര്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഈ ഭാഗം കറക്കം താത്ക്കാലികമായി നിര്‍ത്തിയശേഷം എതിര്‍ദിശയില്‍ കറങ്ങിയെന്നാണ് ചൈനയില്‍ നിന്നുള്ള പുതിയ പഠനം സൂചിപ്പിക്കുന്നത്.

35 വര്‍ഷത്തില്‍ ഒരിക്കലാണ് അകക്കാമ്പിന്റെ ഭ്രമണത്തിന്റെ ദിശ മാറുന്നത്. 2009ല്‍ ഭ്രമണത്തിന്റെ ദിശ മാറിയിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇനി 2040ന് ശേഷമാകും വീണ്ടും ദിശമാറുക. അകത്തെ കാമ്പിന്റെ കറക്കം പുറം കാമ്പില്‍ സൃഷ്ടിക്കപ്പെടുന്ന കാന്തികക്ഷേത്രത്താല്‍ നയിക്കപ്പെടുകയാണ്. ഇവ ഗുരുത്വാകര്‍ഷണ ഫലങ്ങളാല്‍ സന്തുലിതമാവുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

article-image

fdgfdgfdg

You might also like

Most Viewed