കള്ളപ്പണം വെളുപ്പിക്കൽ : യുഎഇയിൽ പിഴയായി ഈടാക്കിത് 79,000 കോടി

കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തമാക്കിയ യുഎഇ കഴിഞ്ഞ വർഷം വിവിധ ഇനങ്ങളിൽ പിഴയായി 79,000 കോടിയിലേറെ രൂപ ഈടാക്കി. 830 കോടിയിലേറെ രൂപ പിടിച്ചെടുത്തു. 4700 കോടിയിലേറെ രൂപയുടെ ആസ്തികൾ കണ്ടുകെട്ടി. ഭീകരർക്ക് സംഭാവന നൽകിയതിന് 480 കോടിയിലേറെ രൂപ പിഴ ഈടാക്കി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 40 കോടിയിലേറെ രൂപയും വ്യക്തികളിൽ നിന്ന് നികുതിവെട്ടിപ്പ് ഉൾപ്പെടെ 82 കോടിയും ഈടാക്കി. അബുദാബി കോടതി പരിഗണിച്ച ഒരു കേസിൽ മാത്രം 48 വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ 1700 കോടിയാണ് ഈടാക്കിയത്.