കർണാടകയിലെ ഹിജാബ് വിഷയത്തിൽ പിന്തുണയുമായി താലിബാൻ


കർണാടകയിൽ ഹിജാബ് വിഷയത്തിൽ പിന്തുണയുമായി അന്താരാഷ്‌ട്ര ഭീകര സംഘടനകൾ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടാണ് കർണാടകയിലെ മുസ്ലീം വിദ്യാർത്ഥികൾക്ക് താലിബാൻ പിന്തുണയറിയിച്ചത്. ഏത് ദേശീയ സംസ്‌കാരത്തേക്കാളും വലുതാണ് ഇസ്ലാമിക മൂല്യങ്ങൾ എന്നും അത് പെൺകുട്ടികൾ ഉയർത്തിപ്പിടിക്കണമെന്നും താലിബാൻ വക്താവ് പറഞ്ഞു. രാജ്യത്ത് വർഗീയതയുടെ വിഷവിത്തുക്കൾ പാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭീകര സംഘടനയുടെ പരാമർശം.

ഹിജാബ് എന്നത് അറബി രാജ്യങ്ങളിലേയോ, ഈജിപ്തിലേയോ, ഇറാനിലെയോ, പാകിസ്താനിലേയോ, സംസ്‌കാരമല്ലെന്നും മറിച്ച് ഇസ്ലാമിക സംസ്‌കാരമാണെന്നുമാണ് ഇന്ത്യയിലെ പെൺകുട്ടികൾ വ്യക്തമാക്കുന്നത് എന്ന് താലിബാൻ നേതാവ് ഇന്നമുള്ള സമാങ്കനി പറഞ്ഞു. മതേതര ലോകത്ത് സ്വന്തം മതത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകണം. അത് ഈ പെൺകുട്ടികൾ ചെയ്യുന്നുണ്ടെന്നും സമാങ്കനി ട്വിറ്ററിൽ കുറിച്ചു.

മതേതരത്വം എന്നത് ഇസ്ലാമിന് എതിരാണെന്നും ഇയാൾ വാദിക്കുന്നുണ്ട്. ഇയാളെ പിന്തുണച്ച് കൊണ്ട് നിരവധി താലിബാൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കർണാടകയിലെ ഉഡുപ്പിയിലുളള കോളേജിൽ ആരംഭിച്ച സംഭവമാണ് ഇപ്പോൾ അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നത്. ഇതിനെ പിന്തുണച്ചുകൊണ്ട് പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള ഭീകര സംഘടനകളും എത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് ഇന്ത്യ ചുട്ട മറുപടിയും കൊടുക്കുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed