പ്രശസ്ത അമേരിക്കൻ റാപ് ഗായകൻ കുത്തേറ്റുമരിച്ചു
വാഷിംഗ്ടൺ: അമേരിക്കൻ റാപ് ഗായകൻ ഡ്രാകിയോ (ഡാരൽ ക്ലാഡ്വെൽ−28) കുത്തേറ്റുമരിച്ചു. ലോസ് ആഞ്ചലസിൽ സംഗീതപരിപാടി പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്പ് വേദിയുടെ അണിയറയിൽ വ ച്ചാണ് കുത്തേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2015ലാണ് ഡാരൽ ക്ലാഡ്വെൽ എന്ന ഡ്രാകിയോ റാപ് സംഗീതവുമായി വേദികൾ കീഴടക്കുന്നത്. ആയുധം കൈവശംവച്ചതിന് 2017ലും കൊലപാതകക്കുറ്റത്തിന് 2018ലും അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ജയിലിൽ കഴിഞ്ഞുവരുന്നതിനിടെയും ആൽബം പുറത്തിറക്കി.
