ഇന്ത്യയിലെ കര്‍ഷക സമരത്തിനെ പിന്തുണച്ച് യുഎന്‍
വാഷിങ്ടണ്‍: ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അതിനവരെ അനുവധിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വാക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായികുന്നു അദേഹം.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ചുള്ള വിദേശ നേതാക്കളുടെ പ്രസ്താവനകളെ ഇന്ത്യ എതിര്‍ത്തിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ വിദേശകാര്യ മന്ത്രാലയ വാക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ മതിയായ അറിവുകള്‍ ഇല്ലാതെയാണ് വിദേശ നേതാക്കള്‍ അഭിപ്രായം പറയുന്നതെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള അത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കൂടാതെ രാഷ്ട്രിയ നേട്ടങ്ങള്‍ക്കായി നയതന്ത്ര സംഭാഷണങ്ങള്‍ തെറ്റായി ചിത്രികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.

