അതിക്രമകാരികളെ വൈറ്റ്ഹൗസിൽനിന്ന് തുരത്തുമെന്ന് ബൈഡൻ പക്ഷം


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ വിസമ്മതിക്കുന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേ ജോ ബൈഡൻ പക്ഷം. അതിക്രമകാരികളെ വൈറ്റ്ഹൗസിൽനിന്ന് പുറത്തെത്തിക്കാൻ കഴിവുള്ള സർക്കാരായിരിക്കും ഇനി അധികാരത്തിൽ വരിക. ജൂലൈ 19ന് പറഞ്ഞപോലെ ഈ തെരഞ്ഞെടുപ്പ് അമേരിക്കൻ ജനത തീരുമാനിക്കുമെന്നും ബൈഡന്‍റെ പ്രചാരണ വക്താവ് ആൻഡ്രൂ ബേറ്റ്സ് പറഞ്ഞു.

വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും നിയമയുദ്ധത്തിന് തുടക്കം കുറിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ബൈഡൻ പക്ഷത്തിന്‍റെ വിമർശനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed