അനൂപ് മുഹമ്മദിന്‍റെ ഡെബിറ്റ് കാർഡ് ബിനീഷിന്‍റെ വീട്ടിൽ നിന്നും ലഭിച്ചെന്ന് ഇഡി


ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്‍റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍. കാര്‍ഡില്‍ ബിനീഷിന്‍റെ ഒപ്പുണ്ടെന്നും ഇഡി കോടതിയില്‍ ബോധിപ്പിച്ചു. ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങളുണ്ടായിരുന്നു. ഇഡി തന്നെ തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ കാര്‍ഡ് കൊണ്ടിട്ടതാണെന്ന് ഭാര്യ ആരോപിച്ചിരുന്നു. മാത്രമല്ല കാര്‍ഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പ് വയ്ക്കാനും ബിനീഷിന്‍റെ ഭാര്യ തയാറായിരുന്നില്ല. 

അതേസമയം, പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബിനീഷിനെ ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed