ഹോങ്കോംഗിലെ മനുഷ്യാവകാശ പ്രവർത്തകൻ ജിമ്മി ലായ് ചൈനയുടെ പിടിയിൽ


ഹോങ്കോംഗ്: ഹോങ്കോംഗിലെ മനുഷ്യാവകാശ പ്രവർ‍ത്തകനായ ജിമ്മി ലായിയെ ചൈനീസ് പോലീസ് അറസ്റ്റുചെയ്തു. മാദ്ധ്യമരംഗത്തെ അതികായനും വാണിജ്യരംഗത്തെ പ്രമുഖനുമാണ് ജിമ്മി ലായ്. ചൈന നടപ്പാക്കുന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലാണ് അറസ്റ്റ്.

ബ്രിട്ടീഷ് പൗരത്വമുള്ള 71 കാരനായ ജിമ്മി ലായ് ഹോങ്കോംഗിലെ പ്രക്ഷോഭകാരികൾ‍ക്ക് ശക്തമായ പിന്തുണ നൽ‍കിവരികയാണ്. ജനാധിപത്യത്തിനായി മുറവിളികൂട്ടുന്നവരുടെ ശബ്ദമായി ജിമ്മി ലായ് പ്രവർ‍ത്തിച്ചു. സ്വന്തം പത്രത്തിലൂടെയും പ്രക്ഷോഭത്തിന്‍ മുന്‍നിരയിൽ‍ നിന്നും ഹോങ്കോംഗിനായി വാദിക്കുന്ന വ്യക്തിയാണ് ജിമ്മി ലായ്. 

വിദേശ ശക്തികളുമായി കൂട്ടുപിടിച്ച് ചൈനയ്‌ക്കെതിരെ പ്രവർ‍ത്തിക്കുന്നു എന്ന കുറ്റമാണ് ജിമ്മിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം പിടികൂടുന്നവരെ വിചാരണചെയ്യുന്നത് ചൈനയിൽ‍ വെച്ചാണ്.

 സ്വന്തം പത്രത്തിന്റെ ഓഫീസിൽ‍ നിന്നാണ് ചൈനീസ് പോലീസ് ലായിയെ കയ്യാമം വെച്ച് പരസ്യമായി അറസ്റ്റ് ചെയ്തത്. ജിമ്മി ലായിക്കൊപ്പം രണ്ടു മക്കളേയും ആപ്പിൾ‍ ഡെയ്‌ലി എന്ന പത്രത്തിന്റെയും നെക്സ്റ്റ് ഡിജിറ്റൽ‍ എന്ന വ്യവസായ സ്ഥാപനത്തിന്റെയും രണ്ടു ഉദ്യോഗസ്ഥരേയും ചൈന പിടികൂടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed