ഹോങ്കോംഗ് ഉപരോധം; അമേരിക്കൻ സ്ഥാനപതിയെ പ്രതിഷേധമറിയിച്ച് ചൈന

ബെയ്ജിംഗ്: ഹോങ്കോംഗിൽ ദേശീയ സുരക്ഷ നിയമം നടപ്പാക്കിയതിനെത്തുടർന്ന് ഉപരോധം ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ പ്രതിഷേധവുമായി ചൈന. അമേരിക്കൻ സ്ഥാനപതിയെ വിദേശ മന്ത്രാലയത്തിൽ വിളിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്.
അമേരിക്കയുടെ നടപടിക്ക് തക്ക മറുപടി നൽകുമെന്നും അംബാസഡർ ടെറി ബ്രൻസ്റ്റാഡിന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷെംഗ് സെഗുവാംഗ് മുന്നറിയിപ്പ് നൽകി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഹോങ്കോംഗിന് പ്രത്യേക പ്രാധാന്യം നൽകുന്ന വ്യാപാര കരാർ റദ്ദാക്കുകയും ബാങ്കുകൾക്ക് ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയായിരുന്നു ചൈനയുടെ നടപടി.