ബിജെപിയിലേയ്ക്കില്ലെന്ന് സച്ചിൻ പൈലറ്റ്


ന്യൂഡൽഹി: ബിജെപിയിലേയ്ക്കില്ലെന്ന് ആവർത്തിച്ച് സച്ചിൻ പൈലറ്റ്. ഭാവി പ്രവർത്തനത്തെക്കുറിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ചില നേതാക്കൾ കള്ളപ്രചാരണം നടത്തുന്നുണ്ട്. തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും താൻ ഇപ്പോഴും കോൺഗ്രസ് അംഗമാണെന്നും പൈലറ്റ് പറഞ്ഞു.

രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed