കോവിഡ്: ഷിക്കാഗോ മാരത്തണ്‍ റദ്ദാക്കി


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലെ ഷിക്കാഗോ മാരത്തണ്‍ ഉൾപ്പെടെ എല്ലാ ഓട്ടമത്സരങ്ങളും റദ്ദാക്കി. സംഘാടകർ പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഈ വർഷത്തെ എല്ലാ മത്സരങ്ങളും റദ്ദാക്കിയതായി അറിയിച്ചത്. മത്സരത്തിന് അടച്ച തുക തിരികെ ലഭിക്കാനോ അടുത്ത മത്സരങ്ങൾക്കായുള്ള ഫീസായി ഉപയോഗിക്കാനോ മത്സരാർഥികൾക്ക് അവകാശമുണ്ടായിരിക്കും. 

അമേരിക്കയിൽ ന്യൂയോർക്ക് സിറ്റിയിലെ മാരത്തണ്‍ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള മത്സരമാണ് ഷിക്കാഗോ മാരത്തണ്‍. ഒക്ടോബർ 11നാണ് 26 മൈൽ ഓട്ടം തീരുമാനിച്ചിരുന്നത്. ബോസ്റ്റണ്‍ മാരത്തണും ന്യൂയോർക്ക് സിറ്റി മാരത്തണും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed