ഇന്ത്യ-ചൈന അതിർത്തി സംഘർഷം: ആശങ്ക അറിയിച്ച് യുഎൻ


ജനീവ: ഇന്ത്യയും ചൈനയും അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. അതിർത്തിയിലെ സംഘർഷം ലംഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും നടപടിയെടുത്തത് തൃപ്തികരമാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് പറഞ്ഞു

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് സംഘർഷമുണ്ടായത്. ഇരുപക്ഷത്തെയും സൈനീകർ തമ്മിൽ വെടിവെയ്പുണ്ടായിട്ടില്ല. എന്നാൽ, കല്ലും വടി കളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് ഇരുപക്ഷത്തും ആൾനാശമുണ്ടായത്. തോക്കിന്‍റെ പാത്തി കൊണ്ടുള്ള അടിയേറ്റാണ് കമാൻഡിംഗ് ഓഫീസറായ കേണൽ അടകക്കമുള്ള സൈനികർ കൊല്ലപ്പെട്ടത്. അതിർത്തി സംഘർഷത്തിൽ ചൈനയ്ക്ക് 43 സൈനികരെ നഷ്ടമായിട്ടുണ്ടാവാമെന്നാണ് റിപ്പോർ‌ട്ട്. 43 സൈനികർക്ക് ഗുരുതര പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാവാം. പരിക്കേറ്റ ചൈനീസ് സൈനികരെ ഹെലികോപ്റ്റർ ഉപയോഗിച്ച് മാറ്റിയെന്നും എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed