റാവല്‍പിണ്ടിയിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരു മരണം 15 പേർക്ക് പരിക്ക്
റാവല്‍പിണ്ടി: പാകിസ്ഥാനിലെ റാവൽപിണ്ടി നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. പാക് സൈനിക ആസ്ഥാനത്തിന് സമീപമുള്ള സദ്ദാർ മേഖലയിലാണ് സംഭവം.
സ്ഫോടനത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അന്വേഷണ സംഘവും ഫോറന്‍സിക് സയന്‍സ് ലാബ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

