ആന്‍ഡമാനില്‍ ഒരു മാസത്തിനുശേഷം കോവിഡ് 19 റിപ്പോർട്ട് ചെയ്തു


പോര്‍ട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ ഒരു മാസത്തിനുശേഷം രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പുരുഷനും ഡല്‍ഹിയില്‍ നിന്നെത്തിയ സ്ത്രീക്കുമാണ് പോസിറ്റീവായതെന്ന് ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അവിജിത് റോയ് പറഞ്ഞു. 

ജൂണ്‍ ഏഴിന് ഇൻഡിഗോ വിമാനത്തിലാണ് ഇവർ പോർട്ട് ബ്ലെയറിൽ വന്നിറങ്ങിയത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ്. മറ്റൊരാൾ പോർട്ട് ബ്ലെയറിലെ പ്രതാപൂർ സ്വദേശിയാണ്. ഇവരുടെ കുടുംബാംഗങ്ങളെ ക്വാറന്‍റൈനിലാക്കിയതായും അവിജിത് റോയ് അറിയിച്ചു. ആന്‍ഡമാനില്‍ മുമ്പ് 33 പേര്‍ക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. മേയ് പത്തോടെ എല്ലാവരും രോഗമുക്തി നേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed