കോവിഡ് 19 ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വീൻ ഉപയോഗിക്കുന്നത് യൂറോപ്പ് നിരോധിച്ചു

പാരീസ്: കോവിഡ് 19 ചികിത്സയ്ക്ക് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തലാക്കി. ബുധനാഴ്ചാണ് തീരുമാനം. രണ്ടാമത്തെ ആഗോളാടിസ്ഥാനത്തിലുള്ള പരീക്ഷണവും താൽക്കാലികമായി നിർത്തിവച്ചു. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രോത്സാഹിപ്പിച്ച ചികിത്സയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്.
സുരക്ഷാ കാരണങ്ങളാൽ ഹൈഡ്രോക്സിക്ലോറോക്വിൻ വന്‍തോതിൽ പരീക്ഷിക്കുന്നത് താൽക്കാലികമായി നിർത്താനുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ തുടർന്നാണ് ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നീ രാജ്യങ്ങളും ഇത് ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.