നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ആഗ്രഹം. പക്ഷേ, സാഹചര്യങ്ങൾ ഗുരുതരമെന്ന് ട്രംപ്


വാഷിംഗ്ടൺ ഡിസി: കോവിഡ് ബാധയേത്തുടർന്ന് അടച്ചിട്ടിരിക്കുന്ന രാജ്യത്തെ നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ, ഗുരുതര സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനേക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്തെ ഡോക്ടർമാരെയും വ്യവസായ പ്രമുഖരെയും ഉൾപ്പെടുത്തിയാണ് സമിതി രൂപപ്പെടുത്തുക. “ഓപ്പണിംഗ് അവർ കൺട്രി കൗൺസിൽ’ എന്നായിരിക്കും ഈ സമിതി അറിയപ്പെടുക. ഇവർ രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പഠിച്ച് നിയന്ത്രണങ്ങൾ എപ്പോൾ നീക്കാം എന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുമെന്നും, അത് പരിഗണിച്ചായിരിക്കും കൂടുതൽ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏപ്രിൽ 30വരെയാണ് രാജ്യം അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയിൽ മരണത്തിനു കീഴടങ്ങിയത്. 5,00,879 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 18,637പേരാണ് വൈറസ് ബാധയേത്തുടർന്ന് ഇവിടെ മരണമടഞ്ഞത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed