കോവിഡ് അനിയന്ത്രിതം: ഇറ്റലിയിൽ ലോക്ക്ഡൗൺ നീട്ടി


റോം: കോവിഡ് ബാധ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഇറ്റലിയിൽ ലോക്ക്ഡൗൺ നീട്ടി. മേയ് മൂന്നു വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. മാർച്ച് ഒൻപതിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയായിരുന്നു അത് പിന്നീട് അത് ഏപ്രിൽ 13 വരെ നീട്ടിയിരുന്നു. എന്നാൽ, കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവ് തുടരുന്നതിനേത്തുടർന്ന് മേയ് മൂന്നു വരെ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 570 പേർക്കാണ് കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. ഇതോടെ ഇവിടുത്തെ ആകെ മരണം സംഖ്യ 18,849 ആയി. രാജ്യത്താകെ 1,47,577 പേർ‌ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed