ദുബൈയിൽ പള്ളികളും ക്ഷേത്രങ്ങളും ഇനിയൊരു അറിയിപ്പു വരെ തുറക്കില്ല

ദുബൈ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈയിൽ പള്ളികളും ക്ഷേത്രങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടഞ്ഞുകിടക്കുമെന്ന് ദുബൈ ഗവ. അറിയിച്ചു.
മാർച്ച് 16നായിരുന്നു മുസ്‌ലിം –ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും അടച്ചിട്ടത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇസ് ലാമിക് അഫയേഴ്സ്, ഔഖാഫ് എന്നിവയും സംയുക്തമായായിരുന്നു തീരുമാനം.