ഇന്ത്യൻ വംശജൻ ബ്രിട്ടനിലെ പുതിയ ധനമന്ത്രി

ലണ്ടൻ: ഇന്ത്യൻ വംശജൻ ബ്രിട്ടനിലെ പുതിയ ധനമന്ത്രി. ഇൻഫോസീസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവായ ഋഷി സുനാകിനെ ആണ് മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ധനമന്ത്രിയായി നിയമിച്ചത്.
റിച്ച്മണ്ടിൽനിന്നുള്ള എംപിയാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനു ശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യൻ വംശജൻ കൂടിയാണ് ഋഷി.